2012, ജൂലൈ 17, ചൊവ്വാഴ്ച


ഒരു പാവം മുടവന്തെരിക്കാരന്‍:-
നമ്മുടെ Google അമ്മാവന്‍ ഇപ്പരിപാടി (Blog) തുടങ്ങിയ കാലം മുതല്‍ക്കെ നമ്മളിവിടെ ഒരു കാഴ്ചക്കാരന്‍ ആണ്. ഒരു ബ്ലോഗു എഴുതാന്‍  ഇത് വരെ കഴുഞ്ഞിട്ടില്ല. കാരണം മറ്റൊന്നുമല്ല. എങ്ങിനെ തുടങ്ങണം? എന്ത് എഴുതണം? വായിക്കുന്നവര്‍ എന്ത് വിജാരിക്കും? വല്ല കമന്റും വന്നാല്‍ കുടുങ്ങുമോ? എന്നിങ്ങനെ നുരായിരം ചോദ്യങ്ങള്‍ തന്നത്താന്‍ ചോദിച്ചു കൊണ്ടിരിക്കും. അവസാനം  ഞാന്‍ അതില്‍ ഏകദേശം മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തി. ബ്ലോഗു തുടങ്ങാന്‍ തന്നെ തിരുമാനിച്ചു. ബ്ലോഗിനിപ്പോ ഒരു പേര് വേണ്ടേ. അത് കണ്ടെത്താനായി കുറെ അലഞ്ഞു. മനസ്സില്‍ കാണുന്ന പേരിലൊക്കെ ഇന്ന് ബ്ലോഗുകള്‍ നിലവിലുണ്ട് എന്നിരിക്കെ. ഞാന്‍ എന്റെ സ്വന്തം നാടിന്റെ പേര് തന്നെ അങ്ങോട്ട്‌ ഇട്ടു . മുടവന്തെരിക്കാരന്‍. എന്റെ അറിവില്‍ എന്റെ നാട്ടില്‍ നിന്നാരും ബ്ലോഗെഴുത്ത് തുടങ്ങിയിട്ടില്ല അത് കൊണ്ട് തന്നെ എന്റെ നാടിനെ കുറിച്ചും എന്റെ തന്നെ സ്വന്തം അനുഭവങ്ങളും ഇവിടെ കുറിച്ചിടാന്‍ ആഗ്രഹിക്കുന്നു
           
എവിടെയെത്തും എന്നൊന്നും അറിയില്ല എങ്ങിലും ഒരു തുടക്കം. ആരെങ്കിലും വായിക്കുമെന്ന പ്രതിക്ഷയും ഇല്ല. എഴുതി വെച്ചത് ഇവിടെ തന്നെ ഉണ്ടാകും എന്ന ഉറപ്പുള്ളത് കൊണ്ട് എഴുതുന്നു ........ ഇന്ഷാ അല്ലാഹ് .